‘എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രി’ ; പിണറായിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നെന്ന് പി.സി ജോര്‍ജ്

Jaihind Webdesk
Monday, June 21, 2021

 

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ യഥാർത്ഥ മുഖം പുറത്തുവന്നെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ്.   കേരളം ഭരിക്കുന്നത് പിണറായി അല്ലെന്നും ആരൊക്കെയോ എഴുതിക്കൊടുക്കുന്നത് വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും പി.സി ജോർജ് പരിഹസിച്ചു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു.  പൊതു ജനത്തിനെ കരിവാരി തേക്കുന്ന പണി പിണറായി അവസാനിപ്പിക്കണം. ദൈവവിശ്വാസത്തെ പോലും  അപമാനിക്കുകയാണ് പിണറായി ചെയ്യുന്നതെന്ന്  പി.സി ജോർജ് ആരോപിച്ചു. നാസ്തികനായ പിണറായിയുടെ ദൈവ വിശ്വാസത്തോടുള്ള എതിർപ്പാണ് ദേവാലയങ്ങൾ തുറക്കാത്തതിന് കാരണം. നാസ്തികന്‍റെ അജണ്ടയാണത്.

വിവാദമായ വനംകൊള്ളയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞെന്നും പി.സി ജോര്‍ജ് പറഞ്ഞു.