വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി പാറളം ഗ്രാമപഞ്ചായത്തിന്‍റെ ഫിറ്റ്നസ്സ് സെന്‍റര്‍

Jaihind News Bureau
Thursday, August 13, 2020

നിയന്ത്രണങ്ങൾ നീക്കിയതോടെ സംസ്ഥാനത്തെ ജിമ്മുകൾ സജീവമായി തുടങ്ങി. ഇതോടെ തൃശൂരിലെ ഒരു ഗ്രാമ പഞ്ചായത്ത് മുൻകൈയ്യെടുത്ത് വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഫിറ്റ്നസ്സ് സെന്‍റര്‍ ആരംഭിച്ചിരിക്കുകയാണ്

തൃശ്ശൂര്‍ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്താണ് ഈ സംരംഭത്തിന് പിന്നിൽ. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് സ്ത്രീകള്‍ക്കായി ആധുനീക ഫിറ്റ്നസ് സെന്‍റര്‍ ആരംഭിച്ചത്. പഞ്ചായത്ത് ഓഫീസിന് പുറകിലുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിന്‍റെ മുകളിലത്തെ നിലയിലാണ് ഫിറ്റ്നസ്സ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ട്രെഡ് മിൽ, സ്പിൻ ബൈക്ക്, മൾട്ടി ജിം, എക്സർസൈസ് ബൈക്ക്, ക്രോസ് ട്രെയിനർ എന്നിങ്ങനെ പത്തില്‍പരം ആധുനീക ഫിറ്റ്നസ്സ് ഉപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

രാവിലെ 9 മണി മുതൽ മുതൽ വൈകിട്ട് 5 മണി വരെ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് ഈ കേന്ദ്രത്തിൽ വന്ന് വ്യായാമം ചെയ്യാം.