ജാതീയമായി അധിക്ഷേപം : പാർട്ടിയും കൈവിട്ടു; പഞ്ചായത്തംഗം രാജി വച്ചു

Jaihind News Bureau
Monday, February 3, 2020

ജാതീയമായി അധിക്ഷേപം നേരിട്ടപ്പോൾ പാർട്ടി കൈ വിട്ടതിൽ പ്രതിഷേധിച്ച് സി.പി.എം നേതാവ് പഞ്ചായത് അംഗത്വം രാജി വെച്ചു. കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം അരുൺ കൂടരഞ്ഞിയാണ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

കഴിഞ്ഞ ജനുവരി 27ന് നടന്ന യോഗത്തിൽ ഒരു അംഗം തന്നെ പരസ്യമായി അപമാനിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തതായി അരുൺ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കും പാർട്ടിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് ഇന്ന് നടന്ന ഭരണ സമിതി യോഗത്തിൽ വായ് മൂടിക്കെട്ടിയാണ് അരുൺ എത്തിയത്. അധിക്ഷേപിച്ച മെമ്പർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് സെക്രട്ടറിക്ക് രാജിക്കത്ത് നൽകുകയായിരുന്നു. മാനസികമായി ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാണ് രാജി എന്ന ക്ഷമാപണത്തോടെ അരുൺ കുമാർ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു എന്ന രോഹിത് വെമുലയുടെ വാക്കുകൾ ഓർമിപ്പിച്ചു കൊണ്ടുള്ള പോസ്റ്റ്‌ സിപിമ്മിൽ ഒളിഞ്ഞും മറഞ്ഞും നിലനിൽക്കുന്ന ജാതിയത വ്യക്തമാക്കുന്നു.