അന്തർ സംസ്ഥാന ബസുകളിൽ പരിശോധന കർശനമാക്കി; 300 ലധികം ബസുകളിൽ ക്രമക്കേട് കണ്ടെത്തി

അന്തർ സംസ്ഥാന ബസുകളിൽ പരിശോധന കർശനമാക്കി. മോട്ടോർവാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 300 ലധികം ബസുകളിൽ ക്രമക്കേട് കണ്ടെത്തി. അംഗീകൃത ലൈസൻസ് ഇല്ലാത്താത്ത ഓഫീസുകൾ അടപ്പിച്ചു

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധന തുടരുകയാണ്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. ഇതുവരെ 300 ബസുകള്‍ക്കെതിരെയാണ് നടപടി എടുത്തത്. ഏജന്‍സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 46 ഓഫീസുകൾക്ക് നോട്ടീസ് നല്‍കുകയും രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിരവധി ട്രാവല്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി. കല്ലടയുടെ ബസുകളും സര്‍വീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തി.

നിയമലംഘനം നടത്തുന്ന സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി വിളിച്ച യോഗം അവസാനിച്ചു.

Comments (0)
Add Comment