തണ്ടൊടിഞ്ഞ് ഓപ്പറേഷന്‍ താമര; കർണാടകയിൽ ഭൂരിപക്ഷമുറപ്പിച്ച് കോൺഗ്രസ്

Jaihind Webdesk
Friday, January 18, 2019

കർണാടകയിൽ ഭൂരിപക്ഷമുറപ്പിച്ച് കോൺഗ്രസ്. ഇന്ന് നടന്ന നിയമസഭാകക്ഷി യോഗത്തിൽ 75 എം.എൽ.എമാരാണ് പങ്കെടുത്തത്. ഇതിൽ പങ്കെടുക്കാത്ത രണ്ടംഗങ്ങൾ പാർട്ടിക്കൊപ്പമാണെന്ന വിശദീകരണം ഔദ്യോഗികമായി നൽകിയിട്ടുണ്ട്.

കോൺഗ്രസ് -ജെ.ഡി.എസ് സഖ്യസർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് തടയിടാനുള്ള നീക്കം കോൺഗ്രസ് ഊർജ്ജിതമാക്കിയതോടെയാണ് 75 എം.എൽ.എമാർ ഇന്ന് ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുക്കാത്ത രണ്ട് പേർ പാർട്ടിക്കൊപ്പമെന്ന ഔദ്യോഗിക വിശദീകരണവും നൽകിക്കഴിഞ്ഞു. നിലവിൽ 80 എം.എൽ.എമാരാണ് കോൺഗ്രസിനൊപ്പമുള്ളത്. പങ്കെടുക്കാത്ത വിമത എം.എൽ.എമാർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിച്ചേക്കും. സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി രാഷ്ട്രീയകുതിരക്കച്ചവടത്തിന് ഇറങ്ങിത്തിരിച്ചതോടെയാണ് ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനാശ്ചിതാവസ്ഥയ്ക്ക് സംസ്ഥാനത്ത് തുടക്കമായത്. ഇതിനെ പ്രതിരോധിക്കാൻ കോൺ്രഗസും രംഗത്തിറങ്ങിയതോടെയാണ് ബി.ജെ.പിയുടെ നീക്കങ്ങൾ പാളിയത്. നിയമസഭാകക്ഷി യോഗത്തിൽ എല്ലാ എം.എൽ.എമാരും എത്തണമെന്ന് കോൺഗ്രസ് നിർദ്ദേശച്ചിരുന്നു. യോഗത്തിന് എത്താത്തവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നായിരുന്നു മുന്നറിയിപ്പും പാർട്ടി നേതൃതവം നൽകിയിരുന്നു. നിലവിൽ സർക്കാരിന് ഭീഷണിയില്ലെന്നും കർണാടകയിൽ കോൺരഗസ്- ജെ.ഡി.എസ് സഖ്യ സർക്കാർ തന്നെ ഭരണത്തിൽ തുടരുമെന്നുമാണ് വിലയിരുത്തൽ.