ഷുഹൈബ് വധം: ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചത് പിണറായിയുടെ അധികാര ദുര്‍വിനിയോഗം – ഉമ്മന്‍ചാണ്ടി

Jaihind Webdesk
Tuesday, July 30, 2019

ഷുഹൈബ് വധക്കേസിലെ സി ബി ഐ അന്വേഷണം അട്ടിമറിക്കാൻ പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചിലവഴിച്ച പിണറായി സർക്കാർ അധികാര ദുർവിനിയോഗം നടത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം ഉമ്മൻ ചാണ്ടി.  പാർട്ടി താൽപര്യം സംരക്ഷിക്കാൻ ധുർചെലവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ലോക് സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം ഭവന സന്ദർശനത്തിലൂടെ ഇടതു മുന്നണിക്ക് ബോധ്യപ്പെട്ടു.
കോടിയേരിയുടെ കുറ്റസമ്മതം ഇതിനു തെളിവാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.