സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹം ; സിപിഎം മേളയാക്കാന്‍ അനുവദിക്കില്ല : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, February 16, 2021

 

തിരുവനന്തപുരം : ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള അതുല്യ പ്രതിഭയാണ് സലിംകുമാർ. ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കാൻ പ്രായം കൂടുതലെന്ന സംഘാടകരുടെ വാദം ശരിയല്ല.

എല്ലാ കീഴ് വഴക്കങ്ങളും കാറ്റിൽപറത്തിയാണ് സലിംകുമാറിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. കോൺഗ്രസ് അനുഭാവിയായ സലിം കുമാറിനെ ചടങ്ങിലേക്ക്​ വിളിക്കാതിരുന്നതിന്‍റെ രാഷ്​ട്രീയം വ്യക്തമാണ്. കേരളത്തിന്‍റെ അന്താരാഷ്​ട്ര ചലച്ചിത്ര മേളയെ സിപിഎം മേളയാക്കി മാറ്റാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.