യൂത്ത് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർമാർക്ക് ഓണക്കിറ്റ് വിതരണം

Jaihind News Bureau
Friday, August 28, 2020

ഉള്ളൂർ – മെഡിക്കൽ കോളേജ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചേന്തിയിൽ ഉള്ളൂർ മണ്ഡലം പ്രസിഡന്‍റ് അനീഷിന്‍റെ അധ്യക്ഷതയിൽ കൊവിഡ് മാനദണ്ഡം പാലിച്ചു കൂടിയ യോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്‍റ് മൺവിള രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം ഡോ. കെ. മോഹൻ കുമാർ,
പച്ചക്കറി-പലവ്യഞ്ജന കിറ്റുകൾ അടങ്ങിയ “ഓണക്കിറ്റു”കൾ ട്രാൻസ്ജെൻഡേഴ്സ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾക്കു നല്‍കി ഉദ്ഘാടനം ചെയ്തു.

തുടർന്ന് ശാസ്തമംഗലം മോഹൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. എസ്. ബാലു, ചെമ്പഴന്തി അനിൽ അഭിലാഷ് ആർ.എം.എസ്. അനിൽ നായർ, കൗൺസിലർ വി.ആർ.സിനി, ഡി.സി.സി അംഗങ്ങളായ ചേന്തിയിൽ സുഗുണൻ, ജേക്കബ് കെ ഏബ്രഹാം, ചേന്തി അനിൽ, ആക്കുളം സുരേഷ്, ഉള്ളൂർ സന്തോഷ്, രാജേന്ദ്ര ബാബു, ട്രാൻസ്ജെൻഡേഴ്സ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നക്ഷത്ര, പി.ഭുവനചന്ദ്രൻ നായർ, കെ.സുരേന്ദ്രൻ നായർ, എസ്. സുനിൽ കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.