നോട്ടു നിരോധനം കിരാത നടപടി; പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സാമ്പത്തിക ഉപദേഷ്ടാവ്

Jaihind Webdesk
Thursday, November 29, 2018

arvind-subramanian-modi

കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. നോട്ടു നിരോധനം കിരാത നടപടിയായിരുന്നുവെന്ന് അരവിന്ദ് സുബ്രഹ്മണ്യൻ ആരോപിച്ചു.

വിവിധ കോണുകളിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് നോട്ട് നിരോധത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.  ആയിരത്തിന്‍റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനത്തെ കിരാത നടപടി എന്നാണ് പ്രധാനമന്ത്രയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രമണ്യം വിശേഷിപ്പിച്ചിരിക്കുന്നത്.

നോട്ടു നിരോധനം രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ ഇടിവുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിൽ നിന്ന് 6.8 ശതമാനത്തിലേയ്ക്ക് താഴ്ന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യൻ വിശദമാക്കി. നോട്ടു നിരോധനം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോട് പോലും ചർച്ച ചെയ്യാതെ തടുത്ത തീരുമാനമായിരുന്നു എന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ വെളിപ്പെടുത്തല്‍.

2014 ഒക്ടോബര്‍ 16നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്. കാലവധി പൂർത്തിയാകുന്നതിന് മുമ്പ് ഇക്കഴിഞ്ഞ ജൂണിൽ അദ്ദേനം രാജി വച്ചിരുന്നു. നോട്ട് നിരോധനത്തിലുള്ള എതിർപ്പാണ് രാജിക്ക് കാരണമെന്ന് അന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണത്തിനും അരവിന്ദ് സുബ്രഹ്മണ്യൻ തയ്യാറായിരുന്നില്ല. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും വലിയ തോതിൽ പ്രതിരോധത്തിലാക്കുന്ന വിമർശനമാണ് ഇപ്പോൾ അരവിന്ദ് സുബ്രഹ്മണ്യം നടത്തിയിരിക്കുന്നത്

https://youtu.be/Ib151HOBmOY