ബിജെപി രഥയാത്രക്ക് വിലക്ക്; അനുമതി കൽക്കത്ത ഹൈക്കോടതി റദ്ദാക്കി

Jaihind Webdesk
Friday, December 21, 2018

Calcutta-High-court

പശ്ചിമ ബംഗാളിലെ ബിജെപി രഥയാത്രക്ക് നൽകിയ അനുമതി കൽക്കത്ത ഹൈക്കോടതി റദ്ദാക്കി.  സിംഗിൾ ബഞ്ച് നൽകിയ അനുമതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് റദ്ദാക്കിയത്.

അനുമതി തേടിയുള്ള ബിജെപി ഹർജി വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. സംസ്ഥാന ഇന്‍റിലിജൻസ് നൽകിയ 36 സുരക്ഷാ ഭീഷണികൾ സിംഗിൾ ബഞ്ച് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 28 മുതൽ 31 വരെ രഥ് യാത്ര നടത്താനാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്.  ബിജെപി അധ്യക്ഷൻ അമിത് ഷാ ആണ് രഥ് യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യുക.