നിയമസഭാ സമ്മേളനത്തിന് തുടക്കം ; അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരുന്നു

Jaihind Webdesk
Monday, May 24, 2021

തിരുവനന്തപുരം :  പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരുന്നു. വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് . മൂന്ന് അംഗങ്ങള്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിന്‍സെന്‍റ് (കോവളം) എന്നിവരാണ് ക്വാറന്റീനിൽ.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.സി വിഷ്ണുനാഥ് എംഎല്‍എ മത്സരിക്കും. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നല്‍കാം. ഭരണപക്ഷ സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്.