നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍ ; കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹർജി നല്‍കിയേക്കും

Jaihind News Bureau
Thursday, November 12, 2020

 

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് കോടതിയിൽ ഹർജി നൽകിയേക്കുമെന്നാണ് സൂചന. നേരത്തെ മന്ത്രിമാരടക്കമുള്ള 6 പ്രതികളും നേരിട്ട് ഹാജരായി ജാമ്യം എടുത്തിരുന്നു.

2015ല്‍ ബജറ്റ് അവതരണത്തിനിടെയാണ് അക്രമം നടന്നത്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലിനും പുറമേ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.