നിപ : 5 പേരുടെ ഫലം കൂടി നെഗറ്റീവ് ; പരിശോധിച്ച 73 പേർക്കും രോഗബാധയില്ല

Jaihind Webdesk
Friday, September 10, 2021

കോഴിക്കോട് : നിപ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ 73 പേർക്കും രോഗമില്ലെന്ന് ഇതോടെ സ്ഥിരീകരിച്ചു. സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധന ഇന്ന് നടക്കും. 274 പേരാണ് കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളത്.