സ്വർണക്കടത്ത് : സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം വീണ്ടും പരിശോധിച്ചു

Jaihind News Bureau
Monday, December 28, 2020

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു. മൂന്നംഗ എൻഐഎ സംഘമാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ എൻഐഎ സംഘം എത്തിയത്. പരിശോധന നടത്താൻ ഇവർക്ക് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചിരുന്നു.

നേരത്തേയും സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ തേടി എൻ ഐ എ സംഘം എത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം ജൂലായ് വരെയുള്ള ദൃശ്യങ്ങൾ വേണമെന്നാണ് എൻ ഐ എ ആവശ്യപ്പെട്ടിരുന്നത്. എൻ.ഐ.എ. നിയമത്തിന്‍റെ ഒമ്പതാം വകുപ്പ് പ്രകാരമാണ് അവർ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത് എന്നാൽ ഇത് പകർത്തി നൽകുന്നതിന് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് സർക്കാർ എൻ ഐ എയെ അറിയിക്കുകയായിരുന്നു.