നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി ഡി.വെ.എസ്.പി ഹരികുമാർ സി.പി.എം ജില്ലാ നേതൃത്വത്തിന് പ്രിയങ്കരൻ. സി.പി.എമ്മിന്‍റെ രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഹരികുമാറിനെ പാർട്ടി ഉപയോഗിച്ചു. ഈ അവസരമാണ് ഹരികുമാർ പ്രയോജനപ്പെടുത്തിയത്.
കോൺഗ്രസ് എം.എൽ.എ എം വിൻസന്‍റിനെ സി.പി.എമ്മിന്‍റെ പിന്തുണയോടെ കള്ളക്കേസിൽ കുടുക്കിയത് ഹരികുമാറാണ്. ഇതോടെ പാർട്ടി നേതൃത്വത്തിന് ഹരികുമാർ പ്രിയങ്കരനായി. ഭരിക്കുന്ന പാർട്ടിയുടെ പിന്തുണ ലഭിച്ചതോടെ ഹരികുമാർ നെയ്യാറ്റിൻകര അടക്കി ഭരിക്കുകായിരുന്നു. ഹരികുമാറിനെ ഡി.വൈ.എസ്.പി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും അദദേഹത്തിന് തുണയായത് സി.പി.എമ്മിന്‍റെ ശക്തമായ പിൻബലമാണ്.
ഇയാള്‍ക്കെതിരെ പലവട്ടം നടപടിയെടുക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തയാറായിട്ടും ഡി.ജി.പി ലോക്നാഥ് ബെഹറ തടഞ്ഞു.പാർട്ടി നിർദേശ പ്രകാരമാണ് ഡി.ജി.പി ഹരികുമാറിനെ സംരക്ഷിച്ചത്. പാർട്ടിയുടെ തണലിൽ തന്‍റെ വഴിവിട്ട പോക്ക് ഹരികുമാർ നിർബാധം തുടർന്നു. സി.പി.എം അനുഭാവികൾ തലപ്പത്തിരിക്കുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ അടുത്ത സുഹൃത്ത് കുടിയാണ് ഹരികുമാർ.
ഇപ്പോൾ പ്രതിഷേധത്തിന് മുന്നിൽ നിൽക്കുന്ന പല സി.പി.എം നേതാക്കളുടെ പിന്തുണയോടയാണ് ഹരികുമാർ പ്രവർത്തിച്ചിരുന്നത്. ഒരു നിരപരാധിയുടെ ജീവൻ എടുത്തിട്ടും ഹരികുമാറിനെ തൊടാൻ പോലീസ് മടിക്കുന്നതും സി.പി.എ മ്മിന്‍റെ ഈ പിന്തുണയാണ്.