നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

Jaihind Webdesk
Wednesday, June 5, 2019

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡവേലിനാണ് ഒന്നാം റാങ്ക്. കേരളത്തിൽ നിന്നുള്ള മൂന്ന് പേർ ആദ്യത്തെ 50 റാങ്കിൽ ഇടംപിടിച്ചു. അതുൽ മനോജിന് 29-ആം റാങ്കും ഹൃദ്യ ലക്ഷ്മി ബോസിന് 31ഉം അശ്വിൻ വി പിക്ക് 33-ആം റാങ്കുമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും 73,385 പേർക്കാണ് ഇത്തവണ നീറ്റ് പരീക്ഷയിൽ പ്രവേശനം നേടാനായത്. കേരളത്തിലെ ഒരുലക്ഷത്തോളം വിദ്യാർത്ഥികൾ ഉൾപ്പടെ രാജ്യത്താകെ 15 ലക്ഷം പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. അതിൽ ആകെ എട്ടുലക്ഷം വിദ്യാർത്ഥികളാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടാനായിരിക്കുന്നത് .