10 ഇനങ്ങളിൽ‌ മത്സരിക്കാനാളില്ല; ദേശീയ ഗെയിംസിനുള്ള കേരള ടീമുകളുടെ ലിസ്റ്റ് സമർപ്പിച്ചു

Jaihind Webdesk
Thursday, September 1, 2022


അടുത്തമാസം ആരംഭിക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള ടീമുകളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. ഗെയിംസിൽ ഹോക്കി, ഷൂട്ടിങ്, ടേബിൾ‌ ടെന്നിസ് ഇനങ്ങളടക്കം 10 ഇനങ്ങളിൽ കേരളം മത്സരിക്കാനില്ല. ദേശീയ ചാംപ്യൻഷിപ്പിൽ ആദ്യ 8 സ്ഥാനങ്ങൾ നേടിയവർ‌ക്കു മാത്രമേ ടീം ഇനങ്ങളിൽ മത്സരിക്കാൻ അർഹതയുള്ളൂ. ആകെ 36 കായിക ഇനങ്ങളിൽ‌ മത്സരം നടക്കുന്ന ഗെയിംസിൽ 26ൽ മാത്രമാണ് കേരള താരങ്ങൾ മത്സരിക്കുന്നത്. വ്യക്തിഗത ഇനങ്ങളിൽ ദേശീയ റാങ്കിങ്ങിൽ‌ മുന്നിലുള്ളവർ‌ക്കു മാത്രമാണ് എൻട്രി എന്നിരിക്കെ ദേശീയ തലത്തിലെ പ്രകടനം മോശമായതിനാലാണ് ഹോക്കി ഉൾപ്പെടെയുള്ള ഇനങ്ങളിൽ കേരളത്തിന് അവസരം നഷ്ടമായത്. ടീം തിരഞ്ഞെടുപ്പിൽ തർക്കം നിലനിന്ന വോളിബോളിൽ‌ സംസ്ഥാന അസോസിയേഷന്റെ ടീമിനാണ് മത്സരത്തിനുള്ള അനുമതി. ഇതോടെ സ്പോർട്സ് കൗൺസിൽ നടത്തിയ തിരഞ്ഞെടുപ്പും പരിശീലനവും വെറുതെയായി.