കഴിഞ്ഞ നാലര വർഷത്തിനിടെ നടന്ന എല്ലാ അഴിമതികളുടെയും പ്രഭവസ്ഥാനം മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Wednesday, December 9, 2020

കഴിഞ്ഞ നാലര വർഷത്തിനിടെ നടന്ന എല്ലാ അഴിമതികളുടെയും പ്രഭാവ സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഇരുമ്പഴിക്കുള്ളിലാവും. സ്വപ്നയെ ജയിലിൽ എത്തി ഭീഷണി പെടുത്തിയവർ ആരെന്ന് ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തണം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് രവീന്ദ്രൻ അന്വേഷണ ഏജൻസിക്ക് മുന്നിൽ വരാതിരിക്കുന്നതെന്നും കെ പി സി സി പ്രസിഡൻറ് തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

https://youtu.be/8YCvpZayZ9c

മുഖ്യമന്ത്രിയുടെ തട്ടകത്തിൽ മുഖ്യമന്ത്രി അജ്ഞാതവാസത്തിൽ. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാത്തത്. അരിവാൾ ചുറ്റിക നക്ഷത്രം ജനങ്ങൾ വെറുക്കുന്ന ചിഹ്നമായി മാറി. ഒരു മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നിൽക്കുന്നത് ഇതാദ്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

രവീന്ദ്രൻ മൂന്നാ തവണയാണ് അന്വേഷണ ഏജൻസിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നത്.മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം വസതിയിൽ സന്ദർശിച്ചത് ആരൊക്കെ ആണെന്ന് അന്വേഷിക്കണം. ശിവ ശങ്കർ പയറ്റിയ അടവുകൾ തന്നെയാണ് രവീന്ദ്രനും പയറ്റുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് രവീന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് രവീന്ദ്രൻ അന്വേഷണ ഏജൻസിക്ക് മുന്നിൽ വരാതിരിക്കുന്നത്.

മുഖ്യമന്ത്രി മൗനം വെടിയണം. സ്വപ്നയുടെ ജീവൻ അപകടത്തിലാണ്. സ്വപ്നയ്ക്ക് എന്തെകിലും സംഭവിച്ചാൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. ആരുടെ സമ്മതത്തോടെയാണ് സ്വപ്നയെ ഭീഷണിപ്പെടുത്താൻ ആളുകൾ ജയിലിൽ എത്തിയത്. സ്വപ്നയെ ജയിലിൽ എത്തി ഭീഷണി പെടുത്തിയവർ ആരെന്ന് ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തണം.

അന്വേഷണം മുറുകിയപ്പോൾ സമാന്തര സർക്കാറായി പ്രവർത്തിക്കുന്ന ഒരു സൊസൈറ്റിയുടെ ഭാരവാഹികൾ ബി ജെ പി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.