മുല്ലപ്പള്ളി രാമചന്ദ്രന്‍ KPCC അധ്യക്ഷന്‍; മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍; മുരളീധരന്‍ പ്രചാരണവിഭാഗം ചെയര്‍മാന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി രാഹുൽഗാന്ധി നിയമിച്ചു. കെ സുധാകരൻ, എം.ഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരാണ് വർക്കിംഗ് പ്രസിഡന്റുമാർ. കെ മുരളീധരൻ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ ചെയർമാനാകും.

മുതിർന്ന നേതാവും വടകര എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷനാകും.  രാഹുൽഗാന്ധിയുടെ തീരുമാനം എ.ഐ.സി.സി ജനറൽ സെക്രട്ടറി അശോക് ഗഹലോട്ടാണ് മാധ്യമങ്ങളെ അറിയിച്ചത്.

മാർക്സിസ്റ്റ് പാർട്ടിയോട് പടവെട്ടി വളർന്ന മുല്ലപ്പള്ളിയുടെ രാഷ്ട്രീയം കോൺഗ്രസിന് കരുത്ത് പകരും. ആദർശ രാഷ്ട്രീയത്തിന് ഉടമയായ മുല്ലപ്പള്ളിരാമചന്ദ്രന്റെ സംശുദ്ധ ജീവിതമാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അദേഹത്തെ എത്തിച്ചത്. പരിചയസമ്പന്നതയും പ്രവൃത്തി പരിചയവും മുല്ലപ്പള്ളിക്ക് മുതൽക്കൂട്ടായി.

സി. കെ ഗോവിന്ദൻനായർക്ക് ശേഷം കെ.പി.സി.സി അധ്യക്ഷനാകുന്ന മലബാറുകാരനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വയനാട് എം.പിയായ എം.ഐ ഷാനവാസ്, മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ്, മുൻ എം.പി കെ സുധാകരൻ തുടങ്ങിയവരാണ് കെ.പി.സി.സി യുടെ വർക്കിംഗ് പ്രസിഡന്റുമാർ.

വട്ടിയൂർക്കാവ് എം.എൽ.എയും മുൻ കെ.പി.സി.സി അധ്യക്ഷനുമായ കെ മുരളീധരൻ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം കമ്മിറ്റിയെ നയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽഗാന്ധിയുടെ തീരുമാനം കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ് നൽകും.

കെ സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായും നിയമിച്ചു. കെ മുരളീധരനെ പ്രചാരണവിഭാഗം ചെയര്‍മാനായും നിയമിച്ചു.

mullappally ramachandran
Comments (0)
Add Comment