മതേതരത്വത്തിന് മേല്‍ കത്തിവെക്കുന്ന നിയമം : പൗരത്വ നിയമത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, January 5, 2020

Mullapaplly-Ramachandran

മതേതരത്വത്തിന് മേൽ കത്തിവെക്കുന്ന നിയമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അമിത് ഷായ്ക്ക് രാജ്യത്ത് ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വി.കെ ശ്രീകണ്ഠൻ എം.പി നയിക്കുന്ന ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് പട്ടാമ്പിയില്‍ നിന്നാണ് മാര്‍ച്ചിന് തുടക്കമായത്. ആയിരങ്ങളാണ് ജാഥയില്‍ അണിനിരക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ലോംഗ് മാര്‍ച്ച്.