സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുന്നിൽ ചമ്പൽക്കൊള്ളക്കാർ പോലും നിസാരർ; സര്‍ക്കാരിന്‍റെ നാല് വര്‍ഷം ദുരിതപര്‍വ്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, August 4, 2020

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ നാല് വര്‍ഷം ദുരിതപര്‍വ്വമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വജനപക്ഷപാതം അതിന്‍റെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതിലൂടെ നിയമനങ്ങള്‍ നല്‍കുന്നു.  അഴിമതികളുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മാറി. ചമ്പൽക്കൊള്ളക്കാർ പോലും സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുന്നിൽ നിസ്സാരറാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന ‘എക്സ്പോസിങ് പിണറായി A2Z’ വീഡിയോ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.