ഗുരുക്കന്മാരുടെ അനുഗ്രഹം തേടി, സൗഹൃദങ്ങൾ പുതുക്കി മുല്ലപ്പള്ളി കോഴിക്കോട്ട്

Jaihind Webdesk
Saturday, October 6, 2018

കെപിസിസി പ്രസിഡന്‍റായ ശേഷം ആദ്യമായി കോഴിക്കോട് എത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ ചുരുങ്ങിയ സമയത്തിനിടെ സൗഹൃദങ്ങൾ പുതുക്കുന്ന തിരക്കിലായിരുന്നു. എംടി വാസുദേവൻ നായർ, എംജിഎസ് നാരായണൻ, എം കമലം എന്നിവരെ സന്ദർശിച്ച അദ്ദേഹം, അടുത്ത വരവിൽ കൂടുതൽ പേരെ കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

രാവിലെ ബീച്ച് റോഡിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും, പുഷ്പാർച്ചനയും നടത്തിയശേഷമാണ് തന്നെ വളർത്തിവലുതാക്കിയ കോഴിക്കോട് ജില്ലയിലെ സന്ദർശന പരിപാടികൾക്ക് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടക്കമിട്ടത്. ചുരുങ്ങിയകാലം പത്രപ്രവർത്തകനായും, പിന്നീട് രാഷ്ട്രീയ പ്ര

വർത്തനത്തിലേക്കും കടന്ന അദ്ദേഹത്തിന് ജില്ലയിൽ വലിയൊരു സുഹൃത് വലയം തന്നെയുണ്ട്.

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം കമലത്തിന്‍റെ നടക്കാവിലെ വീട്ടിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ രാഷ്ട്രീയ ജീവിതത്തിലെ പഴയകാല ഓർമകൾ അവരുമായി പങ്കുവച്ചു.

തുടർന്ന് മലയാളത്തിന്‍റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം ടി വാസുദേവൻനായരുടെ വീട്ടിലെത്തി ആദ്ദേഹത്തിന് പൊന്നാടയണിച്ചു. പ്രായത്തിന്‍റെ അവശതകൾ വകവക്കാതെ സാഹിത്യസൃഷ്ടിയിൽ മുഴുകുവാൻ എംടിയെ ആശംസിച്ച മുല്ലപ്പള്ളിക്ക്, പുതിയ ദൗത്യത്തിന് എല്ലാ ആശംസകളും നേർന്ന് എം ടി അനുഗ്രഹിച്ചു.

പിന്നീട് തന്‍റെ ഗുരുവിന്‍റെ അടുത്തേക്കായിരുന്നു മുല്ലപ്പള്ളിയുടെ യാത്ര. കോളേജിൽ തന്റെ അധ്യാപകനായിരുന്ന എം ജി എസ് നാരായണനെയും, ഭാര്യയേയും കണ്ട് അദ്ദേഹം അനുഗ്രഹംതേടി.

https://www.youtube.com/watch?v=hc2XPNfAmvc