ഫർസീനെതിരെ കാപ്പ ചുമത്താനുള്ള നീക്കം; കണ്ണൂർ കളക്ട്രേറ്റ് മാർച്ചില്‍ സംഘർഷം

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണുർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമ പ്രവർത്തകർക്ക് നേരെയും പോലീസിന്‍റെ ജലപീരങ്കി പ്രയോഗം. രണ്ട് ക്യാമറകൾ കേടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.പൊലീസിന്‍റെ ജലപീരങ്കി പ്രയോഗത്തിൽ പ്രകോപിതരായ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉണ്ടായി.

Comments (0)
Add Comment