ബ്രൂവറി അനുമതി; പിണറായി സര്‍ക്കാരിന്‍റെ കൂടുതല്‍ കള്ളക്കളികള്‍ പുറത്ത്

ബ്രൂവറി അഴിമതിയിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ കള്ളക്കളികൾ പുറത്ത്. 2016ൽ അബ്കാരി നയം എതിരാണെന്ന് കാട്ടി അനുമതി നിഷേധിച്ച അപ്പോളോ ബ്രൂവറിക്ക് 2018ൽ അനുമതി നൽകി. നയത്തിൽ മാറ്റം വരുത്താതെയാണ് അനുമതി നൽകിയത്.

മദ്യനയം എതിരാണെന്ന് പറഞ്ഞ് ബ്രൂവറി അനുമതി നിഷേധിച്ചശേഷം മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയപ്പോഴാണ് പാലക്കാട് എലുപുള്ളിയിൽ അപ്പോളോ ബ്രൂവറീസിന് അനുമതി നൽകുന്നത്.

28.7.2016 ലാണ് നിലവിലെ അബ്കാരി നിയമപ്രകാരം ബ്രൂവറി അനുമതി നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അപേക്ഷ നിരസിച്ചത്. ഇതിനുശേഷമാണ് കമ്പനി നേരിട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചത്. ഇതോടെ രണ്ടുവർഷങ്ങൾക്ക് ശേഷം, ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് തന്നെ പിണറായി സർക്കാർ അനുമതി നൽകി.

28.6.2018 ലാണ് ഈ കമ്പനിക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ മുഖ്യമന്ത്രിക്ക് നേരെയാണ് ആരോപണത്തിന്‍റെ കുന്തമുന നീളുന്നത്. മുഖ്യമന്ത്രിയുമായി എറ്റവും  അടുപ്പം പുലർത്തുന്ന വ്യക്തിയാണ് അപ്പോളോ ബ്രൂവറീസ് ഉടമ. 1999 ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ബ്രൂവറിക്ക് ആദ്യം അനുമതി നിഷേധിച്ചത്.എന്നാൽ ഈ  ഉത്തരവ് നിലനില്‍ക്കെ തന്നെ അബ്കാരി നയത്തിൽ കാര്യമായ മാറ്റം വരുത്താതെ അനുമതി നിഷേധിച്ച കമ്പനിക്ക് വീണ്ടും അനുമതി നൽകിയത് ദുരൂഹമാണ്.

ഇതോടൊപ്പം ബ്രൂവറി തുടങ്ങുന്നതിന് എതിരാണെന്ന് ആദ്യം പറയുകയും പിന്നീട് എതിരല്ലെന്ന് വ്യക്തമാക്കിയതും മന്ത്രി ടി.പി രാമകൃഷ്ണനാണ്. രണ്ട് നിലപാടും ഒരേ സമയം എടുത്തതും മന്ത്രി തന്നെ. ഈ തിരുത്തലിന് പിന്നിൽ മുഖ്യമന്ത്രിയാണന്ന ആരോപണം ശക്തമാണ്.

pinarayi vijayanbreweryappolo
Comments (0)
Add Comment