തെരഞ്ഞെടുപ്പിലെ തകര്‍ച്ച: മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മോദി

Tuesday, December 11, 2018

ന്യൂ ദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും. . പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു.എന്നാല്‍ പാര്‍ലമെന്റ് സംബന്ധമായ വിഷയങ്ങള്‍ ഒഴിച്ച് വേറൊന്നിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പരാജയം രുചിച്ച് തുടങ്ങിയതോടെ തലസ്ഥാന നഗരിയിലെ ബിജെപി ആസ്ഥാനും പതിവിലും മൂകമായിരുന്നു. പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നതോടെ പല നേതാക്കളും മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.