മത്സ്യബന്ധന-വിപണന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ നല്‍കണം; സർക്കാരിനോട് എം.എം ഹസന്‍

 

തിരുവനന്തപുരം: കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിലും കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തൊഴിലില്ലായ്മയും പട്ടിണിയും കൊണ്ട് അതീവ ദുരിതമനുഭവിക്കുന്ന മത്സ്യബന്ധനം, വിപണനം നടത്തുന്ന എല്ലാ കുടുംബാംഗങ്ങള്‍ക്കും ഒരുമാസത്തെ ഭക്ഷ്യധാന്യവും പതിനായിരം രൂപയും അടിയന്തര സാമ്പത്തിക സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസന്‍ ആവശ്യപ്പെട്ടു.

രോഗവ്യാപനം തീവ്രമായതോടെ മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ പ്രയാസത്തിലായി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് 2000 രൂപയുടെ സാമ്പത്തിക സഹായവും നിലവില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യവും സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇത് ഒരു പരിഹാരമാര്‍ഗമല്ല. പ്രളയകാലത്ത് കേരളത്തിന്റെ പട്ടാളം എന്ന ബഹുമതി നല്‍കി സര്‍ക്കാര്‍ ആദരിച്ച മത്സ്യത്തൊഴിലാളികള്‍ അന്ന് അവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തവരാണ്. ജീവന്‍ പണയംവെയ്യ് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടിന് പരിഹാരം കാണാനും അവരുടെ ജീവന്‍ നിലനിര്‍ത്താനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി മറക്കരുതെന്നും ഹസന്‍ പറഞ്ഞു.

Comments (0)
Add Comment