ഏറ്റെടുക്കുന്നത് നിര്‍ണ്ണായക ഉത്തരവാദിത്ത്വം: എം.എം.ഹസന്‍

Jaihind News Bureau
Friday, October 2, 2020

തിരുവനന്തപുരം: വെല്ലുവിളിയല്ല നിര്‍ണ്ണായകമായ ഉത്തരവാദിത്ത്വമാണ് താന്‍ ഏറ്റെടുക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനറായി നിയമിക്കപ്പെട്ട എം.എം ഹസന്‍ പറഞ്ഞു. യുഡിഎഫ് ചെയർമാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കണ്‍വീനറായി എം എം ഹസനെ നിയമിച്ച കാര്യം അറിയിച്ചത്.

ഘടകകക്ഷികളുമായി ആലോചിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിയോടെ അദ്ദേഹത്തെ നിയമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വഹിച്ച ബെന്നി ബെഹനാനെ അനുമോദിക്കുന്നതായും മികച്ച രീതിയില്‍ അദ്ദേഹം ഈ പദവി കൈകാര്യം ചെയ്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.