“എന്‍റെ പാർട്ടി കോടതിയുമാണ് പൊലീസ് സ്റ്റേഷനുമാണ്” : വിവാദ പരാമർശവുമായി എം.സി ജോസഫൈൻ

Jaihind News Bureau
Friday, June 5, 2020

സിപിഎം എന്നാല്‍ കോടതിയും പൊലീസുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ജോസഫൈന്‍ പറഞ്ഞു. കഠിനംകുളത്ത് കൂട്ട ബലാൽസംഗത്തിന് ഇരയായ യുവതിയെ സന്ദർശിച്ച ശേഷമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിവാദ പരാമർശം.

സിപിഎം നേതാക്കൾ പ്രതികളായ കേസുകളിൽ വിനിതാക്കമ്മീഷൻ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വനിതാകമ്മീഷൻ അധ്യക്ഷയുടെ വിവാദം പരാമർശം. സിപിഎം എന്നാൽ കോടതിയും പോലീസ് സ്റ്റേഷനുമാണെന്നാണ് എം.സി ജോസഫൈൻ വ്യക്തമാക്കിയത്. പാർട്ടി അന്വേഷിക്കുന്ന കേസുകൾ വനിതാ കമ്മീഷൻ അന്വേഷണിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

പാർട്ടി അന്വേഷിക്കുന്ന കേസുകൾ വനിതാക്കമ്മീഷൻ അന്വേഷിക്കേണ്ടതില്ല എന്നാണ് വനിതാ കമ്മീഷന്‍റെ നിലപാട്. അത് കൊണ്ടാണ് പി.കെ.ശശിക്കെതിരായ കേസ് കമ്മീഷൻ അന്വേഷിക്കാത്തതെന്നും ജോസഫൈൻ വ്യക്തമാക്കി.

പി കെ ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടി അന്വേഷണം മതിയെന്നു പറഞ്ഞു. സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു. എസ് രാജേന്ദ്രനും സി.കെ ഹരീന്ദ്രനുമെതിരെ കേസ് എടുത്തിരുന്നുവെന്നും എ വിജയരാഘവന്‍റെ പരാമർശത്തിനെതിരെ താൻ പരസ്യ പ്രതികരണം നടത്തിയെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/281681919651616/