ഓർഡിനൻസ് രാജിൽ അതൃപ്തി ; ആക്ഷൻ പ്ലാൻ തയാറാക്കണമെന്ന് സ്പീക്കറുടെ റൂളിംഗ്

Jaihind Webdesk
Monday, August 2, 2021

തിരുവനന്തപുരം : ഓർഡിനൻസ് രാജിൽ അത്യപ്തി പ്രകടിപ്പിച്ച് സ്പീക്കർ എം.ബി രാജേഷ്. ഓർഡിനന്‍സുകൾ നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കാതെ ആവർത്തിച്ച് പുതുക്കുന്നതിൽ സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചു. നിലവിലെ ഓർഡിനൻസുകൾ നിയമമാക്കാൻ ഒക്ടോബർ നവംബർ മാസങ്ങളിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരണമെന്ന് സ്പീക്കർ നിർദേശിച്ചു.
ഓർഡിനൻസുകൾ വീണ്ടും വീണ്ടും പുതുക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. ഓർഡിനൻസിന് പകരം നിയമം പാസാക്കാൻ നിയമവകുപ്പിൻ്റെ നേതൃത്വത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കണമെന്നും സ്പീക്കർ റൂളിംഗ് നൽകി.