മാർഗ്ഗംകളിയിലെ രണ്ടാമത്തെ ഗാനവും എത്തി…

Jaihind Webdesk
Monday, July 29, 2019

തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് നായകനാകുന്ന മാർഗ്ഗംകളിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

ഹരി നാരായണന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു മാർഗവും കിട്ടാതെ വരുമ്പോൾ ബിബിനും കൂട്ടുകാരും കളിക്കുന്ന മാർഗ്ഗംകളിയും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. നമിത പ്രമോദ്, സൗമ്യ, 96 ഫെയിം ഗൗരി കിഷൻ എന്നിവരാണ് നായികമാരായി എത്തുന്നത്.

ചിത്രത്തിൽ സിദ്ദിഖ്, ശാന്തി കൃഷ്ണ,ധർമ്മജൻ ബൊൾഗാട്ടി, ഹരീഷ് കണാരൻ, ബിന്ദു പണിക്കർ, സുരഭി സന്തോഷ്, തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഗംകളി. ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമിച്ചത്.