കൂടത്തായിയിലെ കൊലപാതക പരമ്പര : വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു

Jaihind News Bureau
Sunday, October 6, 2019

കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണെന്ന് പൊലീസ്. 11 പേർ നിരീക്ഷണത്തിലാണെന്നാണ് സൂചന. മൂന്ന് കൊലപാതകങ്ങള്‍ നടന്ന ടോം തോമസിന്‍റെ വീട് പൂട്ടി സീൽ ചെയ്തു. പ്രധാനപ്രതി ജോളി അടക്കം 3 പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലര്‍ ഇന്നലെ രാത്രി ഈ വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെ തന്നെ വീട്ടില്‍ നിന്ന് മാറി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും സാധനങ്ങളുമായി മാറിയിരുന്നു.

കേസിലെ പ്രതിയായ ജോളി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട് പൂട്ടിയത്. വീട്ടില്‍ അവശേഷിക്കുന്ന തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.[yop_poll id=2]