തമിഴ്നാട്ടില്‍ മധ്യവയസ്‌കനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു

Jaihind Webdesk
Wednesday, June 23, 2021

ചെന്നൈ : തമിഴ്‌നാട് സേലത്ത് മധ്യവയസ്‌കനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു. എടയപ്പെട്ടി സ്വദേശി മുരുകേശന്‍ (47) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ബോധരഹിതനായ മുരുകേശനെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു. സംഭവത്തില്‍ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പെരിയസാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.