യൂണിവേഴ്സ്റ്റി കോളേജ് വധശ്രമക്കേസ്: മുഖ്യ പ്രതികള്‍ പിടിയില്‍

Jaihind Webdesk
Monday, July 15, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പോലീസ് പിടിയിലായി. കേസില്‍ ശിവരഞ്ജിത് ഒന്നാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ കന്‍റോൺമെന്‍റ് പൊലീസാണ്  കസ്റ്റഡിയിൽ എടുത്തത്. കേശവദാസപുരത്ത്  വെച്ചാണ് ഇവര്‍ പിടിയിലായത്.

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്‍റാണ് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്. രണ്ടാം പ്രതി എ.എന്‍ നസീം യൂണിറ്റ് സെക്രട്ടറിയാണ്. അഖിലിനെ കുത്തിയ കേസില്‍ നേരത്തെ നാല് പേര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. അദ്വൈത്, ആരോമൽ, ആദിൽ, ഇജാബ് എന്നിവരാണ് നേരത്തെ പിടിയിലായത്. കേസിൽ എട്ടു പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതില്‍ ഇനി രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്.