ഇന്ധന വിലവർദ്ധനയ്ക്കെതിരെ മഹിളാ കോൺഗ്രസിന്‍റെ പ്രതിഷേധ ധർണ്ണ

Jaihind Webdesk
Monday, October 8, 2018

ഇന്ധന വിലവർദ്ധനയ്ക്കെതിരെ മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി. ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ സ്വാഭാവികാവസ്ഥയെ തകർക്കുന്ന വിലവർദ്ധനയ്‌ക്കെതിരെ പ്രക്ഷോഭങ്ങൾ തുടരുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് അറിയിച്ചു.