ജ്യോതിരാദിത്യ സിന്ധ്യക്ക് മഹാരാഷ്ട്രയുടെ ചുമതല; നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Friday, August 23, 2019

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്. മധ്യപ്രദേശില്‍നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അധ്യക്ഷനാക്കി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചാണ് കോണ്‍ഗ്രസിന്റെ തുടക്കം.

കോണ്‍ഗ്രസ് ആധ്യക്ഷ സോണിയ ഗാന്ധിയാണ് കമ്മിറ്റിയെ നിയോഗിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കമ്മറ്റിയിലുണ്ട്. ആറംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാ സാഹിബ് തോറോട്ട്, ഹരിഷ് ചൗധരി, മണിക്കം ടഗോര്‍, കെ.സി. പവടി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.