ആലപ്പുഴ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം ലിജു വളഞ്ഞ വഴിയിൽ നിന്ന് ആലപ്പുഴയിലേക്ക് ലോംഗ് മാർച്ച് നടത്തി. മാർച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഭരണഘടനയോടുള്ള മിന്നൽ ആക്രമണമാണ് പൗരത്വ ബിൽ. അസമിലെ പാവപ്പെട്ടവർ പൗരത്വം തെളിയിക്കാൻ പണം ചെലവാക്കേണ്ട അവസ്ഥയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു .
അമ്പലപ്പുഴ വളഞ്ഞ വഴിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കെ.സി വേണുഗോപാലിൽ നിന്നും എം ലിജു പതാകയേറ്റുവാങ്ങി. ലോംഗ് മാർച്ചില്‍ നിരവധി പ്രവർത്തകർ അണിനിരന്നു. റാലിയിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. മാർച്ച് ആലപ്പുഴയിൽ സമാപിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം മുരളി, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി ശ്രീകുമാർ, മാന്നാർ അബ്ദുൾ ലത്തീഫ്, മുൻ ഡി.സി.സി പ്രസിന്റ് എ.എ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.