കെ.എം ബഷീറിന്‍റെ കുടുംബത്തിന് സാന്ത്വനമായി എം.എ യൂസുഫലി

Jaihind Webdesk
Sunday, August 4, 2019

അബുദാബി: വാഹനാപകടത്തിൽ മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്‍റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി. ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമുള്ള ബഷീറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് എം.എ യൂസുഫലി അറിയിച്ചു.

ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമപ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടയായതെന്ന് അനുശോചന സന്ദേശത്തിൽ യൂസുഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്‍റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.