എസ്.എഫ്.ഐക്കെതിരെ എം.എ ബേബിയും തോമസ് ഐസക്കും

Jaihind Webdesk
Sunday, July 14, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്.എഫ്‌.ഐയെ വിമർശിച്ച് കൂടുതൽ സി.പി.എം നേതാക്കൾ രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ സംഘടനയ്ക്ക് അപവാദമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് കുറ്റപ്പെടുത്തി. എസ്എഫ്‌ഐയുടെ നയസമീപനങ്ങളിൽ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഇത്തരം നടപടികൾ തിരുത്തപ്പെടേണ്ടതാണെന്നും തോമസ് ഐസക്ക് കോഴിക്കോട് പറഞ്ഞു.

എസ്.എഫ്‌.ഐ കോളേജ് യൂണിറ്റ് പിരിച്ച് വിട്ടാൽ പോരാ, ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും വ്യക്തമാക്കി. സംഘടനയിൽ എല്ലാ രീതിയിലും തിരുത്തൽ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.