സംസ്ഥാന ഭാഗ്യക്കുറിയുടെ വില വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ധനമന്ത്രി തോമസ് ഐസക്കിന് പി.ടി തോമസ് എംഎൽഎയുടെ കത്ത്

Jaihind News Bureau
Saturday, January 25, 2020

സംസ്ഥാന ഭാഗ്യക്കുറിയുടെ വില വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എംഎൽഎ ധനമന്ത്രി തോമസ് ഐസക്കിന് കത്തയച്ചു. വില വർധിപ്പിച്ചാൽ ആനുപാതികമായ നികുതി വർധനവ് ഉണ്ടാകുമെന്നും അത് സാധാരണ ലോട്ടറി വിൽപ്പനക്കാർക്കും പൊതുജനങ്ങൾക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ലോട്ടറി വിൽപ്പനക്കാർക്കോ, ലോട്ടറി വാങ്ങുന്ന പൊതുജനങ്ങൾക്കോ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കേരള ഭാഗ്യക്കുറിയുടെ വില വർധിപ്പിക്കാതെയുള്ള നടപടി സ്വീകരിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.