ലോക്ഡൗൺ നിയന്ത്രണം: സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ചു; മാര്‍ഗരേഖ പുറത്തിറങ്ങി

 

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സംസ്ഥാനത്ത് മാര്‍ഗരേഖ പുറത്തിറക്കി. റെഡ്, ഓറഞ്ച്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെ സംസ്ഥാനത്തെ നാല് സോണുകളായി തിരിച്ചു.  റെഡ് സോണില്‍ വരുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും. ഓറഞ്ച് എ വിഭാഗത്തില്‍ വരുന്ന പത്തനംതിട്ട,എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24ന് ശേഷം ഭാഗിക ഇളവുകളായിരിക്കും.

ഓറഞ്ച് ബിയില്‍ വരുന്ന ആലപ്പുഴ, തിരുവനന്തപുരം പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ 20ന് ശേഷം ഭാഗിക ഇളവ് അനുവദിക്കും. ഗ്രീന്‍ വിഭാഗത്തില്‍ വരുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ 20 ന് ശേഷം  ഇളവുകള്‍ അനുവദിക്കും. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും നിയന്തണമുണ്ട്. ഒറ്റയക്ക നമ്പറുള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങള്‍ ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറക്കാം. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുകളുണ്ടായിരിക്കും.

 

Comments (0)
Add Comment