തദ്ദേശതെരഞ്ഞെടുപ്പ് : 5 ജില്ലകളില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും ; ആവേശത്തില്‍ മുന്നണികള്‍

 

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ  പരസ്യപ്രചാരണം ഇന്നവസാനിക്കും. വൈകിട്ട് ആറ് മണിവരെയാണ് പരസ്യപ്രചരണത്തിനുള്ള സമയപരിധി. അഞ്ച് ജില്ലകളിലാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുന്നത്. കൊട്ടിക്കലാശം ഇല്ലങ്കിലും പ്രചരണത്തിന്റെ ആവേശത്തിലാണ് മുന്നണികള്‍.

വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്  ആദ്യഘട്ട തെരഞ്ഞെടുപ്പ് . അ‍ഞ്ച് ജില്ലകളിലായി 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 395 തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് പരസ്യപ്രചരണത്തിനുള്ള സമയപരിധി. എട്ടാം തീയതി രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്.

Comments (0)
Add Comment