മദ്യവില്‍പന സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു; സർക്കാർ ഓർഡിനന്‍സ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല | Video

Jaihind News Bureau
Thursday, May 14, 2020

 

തിരുവനന്തപുരം: സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്‍റെ മറവിൽ ബാറുകളിലൂടെ മദ്യവിൽപനയ്ക്കുള്ള തീരുമാനം തീവെട്ടിക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ്. മദ്യവിൽപന സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകുന്നു. ബാറുടമകളുമായി സി.പി.എം ഉണ്ടാക്കിയ കൂട്ടുകെട്ടിന്‍റെ പരിണിത ഫലമാണ് മന്ത്രിസഭാ യോഗ തീരുമാനം. സർക്കാർ മാർക്‌സിസ്റ്റ് പാർട്ടിക്ക് വേണ്ടി പണമുണ്ടാക്കുകയാണ് ചെയ്യുന്നത്. ബാറുകളിലൂടെ മദ്യവിൽപനയ്ക്കുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

teevandi enkile ennodu para