വികെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Friday, September 24, 2021

 

മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വികെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. കണ്ണൂരിൽ യുഡിഎഫ് രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളായി കരുത്ത് പകർന്ന നേതാവായിരുന്നു അബ്ദുൾ ഖാദർ മൗലവി സാഹിബ്. എക്കാലവും ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.