സർക്കാര്‍ ഒപ്പമുണ്ട്! ലേക് പാലസില്‍ തോമസ് ചാണ്ടിക്ക് സർക്കാർ വക ഡിസ്കൗണ്ട്

Jaihind Webdesk
Friday, July 12, 2019

തോമസ് ചാണ്ടിയെ സഹായിച്ച് പിണറായി സർക്കാർ വീണ്ടും. ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സർക്കാർ വീണ്ടും രംഗത്തെത്തിയത്.

ലേക്ക് പാലസിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭ ചുമത്തിയിരുന്ന പിഴ തുക 34 ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിർദേശം നല്‍കിയത്. ആലപ്പുഴ നഗരസഭ 1 കോടി 17 ലക്ഷം രൂപയായിരുന്നു പിഴയായി നിശ്ചയിച്ചിരുന്നത്. ഇത് തള്ളിക്കൊണ്ടാണ് സർക്കാർ രംഗത്തെത്തിയത്. 34 ലക്ഷം രൂപ ഈടാക്കി അനധികൃത നിർമാണം ക്രമവത്ക്കരിക്കാനാണ് നഗരസഭാ സെക്രട്ടറിക്ക് സർക്കാർ നിര്‍ദേശം നല്‍കിയിരിക്കുന്നത്.