തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരള നിയമസഭ

Jaihind News Bureau
Friday, January 31, 2020

Thomas-Chandy

അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരള നിയമസഭ. മികച്ച പൊതുപ്രവർത്തകനെയാണ് തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും ഉത്തമ ഉദാഹരണമായിരുന്നു തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അന്തരിച്ച കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കുന്നതിനായാണ് നിയമസഭ ഇന്ന് ചേർന്നത്. സ്പീക്കർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമേ വിവിധ കക്ഷി നേതാക്കളും തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിച്ചു.രാഷട്രീയത്തിനതീതമായി വ്യകതിബന്ധം സൂക്ഷിച്ചയാളാണ് തോമസ് ചാണ്ടിയെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.

മികച്ച പൊതുപ്രവർത്തകനെയാണ് തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും ഉത്തമ ഉദാഹരണമായിരുന്നു തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

https://www.youtube.com/watch?v=XwtZFmc5jQE

ഘടക കക്ഷി നേതാക്കളും തോമസ് ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.