മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എൽഡിഎഫിന് മൂന്നാം സ്ഥാനം

Jaihind Webdesk
Friday, June 28, 2019

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എൽഡിഎഫിന് മൂന്നാം സ്ഥാനം. ധർമ്മടം പ‌ഞ്ചായത്തിലെ ഒമ്പതാം നമ്പർ വാർഡായ കിഴക്കേ പാലയാട് കോളനിയിലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് ദയനീയ പരാജയം ഉണ്ടായത്.

ബിജെപി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയെങ്കിലും വളരെ ചെറിയ ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്ക് ഇത്തവണ ഇവിടെ ഭൂരിപക്ഷം കുറഞ്ഞു. വിജയിച്ച ദിവ്യ ചെള്ളത്തിന് ആകെ 474 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ തവണ ബിജെപി ഇവിടെ ഇരുന്നൂറിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ദിവ്യക്ക് 56 വോട്ടുകളുടെ ഭൂരിപക്ഷമേയുള്ളൂ.

യുഡിഎഫിന് വോട്ടുകൾ കൂടി. യുഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശശിധരൻ 418 വോട്ടുകൾ നേടി. ഇടത് മുന്നണി സ്ഥാനാർത്ഥിയായ കൊക്കോടൻ ലക്ഷ്മണന് 264 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.