ബി.ജെ.പി-സി.പി.എം അക്രമം: രമേശ് ചെന്നിത്തല ഗവര്‍ണറെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു

webdesk
Thursday, January 3, 2019

Ramesh-Chennithala

സംസ്ഥാനത്തുടനീളം സി.പി.എം- ബി.ജെ.പി അക്രമം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി സദാശിവത്തെ ഫോണില്‍ വിളിച്ച് ഉത്കണ്ഠ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും പരസ്പരം ഏറ്റുമുട്ടുകയും, അക്രമം അഴിച്ചുവിടുകയും ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല ഗവര്‍ണറെ അറിയിച്ചു.

അതീവ ഗുരുതരമായ അവസ്ഥയാണിപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തുമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിന് പറഞ്ഞു.