സി.പി.എമ്മിലെ പടലപ്പിണക്കമാണ് സാജന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്. സാജനെ ആത്മഹത്യയിലേക്ക് നയിച്ച ആന്തൂർ നഗരസഭാ ചെയർപേഴ്സണെ സ്ഥാനത്ത് നിന്ന് മാറ്റാൻ സി.പി.എമ്മും കേസെടുക്കാൻ സർക്കാരും തയാറാവണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു. സാജന്‍റെ ആത്മഹത്യയിൽ കുറ്റക്കാരായവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വനിതാ സംഘടനകൾ ധർമശാലയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലതികാ സുഭാഷ്.
ഇഷ്ടമില്ലാത്ത ആളുകളെ എന്ത് രീതിയിലും ഇല്ലായ്മ ചെയ്യുന്ന പാർട്ടിയാണ് സിപിഎം. ഇഷ്ടമുള്ള ആളുകൾ എന്ത് തെറ്റു ചെയ്താലും അവരെ സംരക്ഷിക്കുന്ന പാർട്ടിയായി സി.പി.എം അധപതിച്ചു. ഒരാൾ ഒരു സ്ഥാപനം തുടങ്ങുമ്പോൾ ഏത് നേതാവിന്‍റെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടത് എന്ന് നോക്കേണ്ട കാര്യം പൊതുജനത്തിനില്ല. സി.പി.എമ്മിലെ പടലപ്പിണക്കമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ലതിക സുഭാഷ് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/341185523496600/?t=604