പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്‌ ലതികാ സുഭാഷ്

Jaihind News Bureau
Wednesday, July 24, 2019

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്‌ മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജ് സമരത്തിൽ വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മഹിളാ കോൺഗ്രസ് കളക്ട്രേറ്റുകളിലേക്ക് നടത്തിയ മാർച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിർവ്വഹിക്കുകയായിരുന്നു ലതികാ സുഭാഷ്. കേരളത്തിന്‍റെ കലാലയങ്ങളെ രക്തപങ്കിലമാക്കുന്നതിന്‍റെ ഉത്തരവാദി പിണറായി വിജയനാണെ ലതിക സുഭാഷ് കുറ്റപ്പെടുത്തി.

മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് ബിന്ദു ജയൻ, നേതാക്കളായ കൃഷ്ണവേണി ശർമ്മ, വഹിദ തുടങ്ങിയവർ സമരത്തിനു നേതൃത്വം നല്‍കി .