പ്രവാസിയുടെ ആത്മഹത്യ: അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന് കെ സുധാകരന്‍

Jaihind Webdesk
Sunday, July 14, 2019

K-Sudhakaran

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കമെന്ന് കെ സുധാകരൻ എം.പി. ആദ്യം മാനേജറെ വെച്ചാണെങ്കിൽ ഇപ്പോൾ ഡ്രൈവറെ വെച്ച് ആരോപണം ഉന്നയിക്കുന്നു. ഒരു കുടുംബത്തെ മുഴുവൻ ആത്മഹത്യയിലേക്ക് നയിച്ചാൽ സി.പി.എം ഉത്തരം പറയേണ്ടി വരുമെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.